You are Here : Home / SPORTS

2880 ലോകാവസാനം? നാസയുടെ വെളിപ്പെടുത്തല്‍!

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, October 14, 2013 12:08 hrs UTC

ഡാലസ്‌: ലോകാവസാനത്തെ പറ്റിയുള്ള പ്രവചനങ്ങള്‍ പല വിധത്തിലാണെങ്കില്‍ ശാസ്‌ത്രം പറയുന്നു ഭൂമിയുടെ ആയസ്സ്‌ വെറും 867 വഷേങ്ങള്‍ കൂടി മാത്രമേ ഉള്ളൂവെന്ന്‌. വാനനിരീക്ഷണ കേന്ദ്രമായ നാസയിലെ ഒരുകൂട്ടം ശാസ്‌ത്രജ്ഞമാരുടെ നീണ്ടകാല പഠനത്തിനു ശേഷം 2880 മാര്‍ച്ച്‌ 16 നു ലോകം അവസാനിക്കുമെന്ന്‌ വെളിപ്പടുത്തി. ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന കൂറ്റന്‍ ഉലക്കയുമായുള്ള കൂട്ടിയിടിയില്‍ ഭൂമി തകരുമെന്നാണ്‌ ശാസ്‌ത്രത്തിന്റെ കണക്കുകൂട്ട്‌. 1950 ഡി.എ എന്ന പേരുള്ള ഉല്‍ക്കകള്‍ കുറെ വര്‌ഷങ്ങളായി നാസയിലെ ശാസ്‌ത്രജ്ഞമാരുടെ നിരീക്ഷണത്തിലാണ്‌. ഭൂമിയുടെ 2/3 വ്യാസമുള്ള ഈ ഉല്‍ക്കകള്‍ സെക്കന്റില്‍ 15 കിലോമീറ്റര്‍ വേഗലാണ്‌ സഞ്ചരിക്കുന്നത്‌. ഈ ഉല്‍ക്കകള്‍ അറ്റലാന്റിക്ക്‌ സമുദ്രത്തില്‍ പതിക്കുമ്പോല്‍ വേഗത മണിക്കൂറില്‍ 38,000 മൈല്‍ ആയിരിക്കുമെന്നാണ്‌ ശാസ്‌ത്രപക്ഷം.

 

ഇത്‌ 44800 മെഗാടണ്‍ ഡി.എല്‍.ഡിക്ക്‌ സമമായ ആഘാതം ഉണ്ടാക്കുവാന്‍ സാധ്യതയുള്ളതായി അവര്‍ വെളിപ്പെടുത്തി. 1950 ഫെബ്രുവരി 23 നാണ്‌ ആദ്യമായി ഈ ഉല്‍ക്കകള്‍ കണ്ടത്‌. പിന്ന്‌ട്‌ കണ്ടത്‌ 50 വര്‍ഷത്തിനു ശേഷമാണ്‌. മറ്റു ഉല്‍ക്കകളെ തട്ടിച്ചു നോക്കുമ്പോല്‍ ഡി എ 1950 ഉല്‍ക്കകള്‍ 50 ശതമാനത്തില്‍ ഏറെ അപകടകാരികളാണ്‌. ഭൂമിക്കു ചുറ്റും 1400 ഉല്‍ക്കള്‍ വട്ടം കറങ്ങുന്നുണ്ട്‌. ഇതില്‍ 140 മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള ഉല്‍ക്കകളാണണ്‌ അപകടകാരികള്‍. ഭൂമിക്കു 867 വര്‍ഷം കൂടി ആയസ്സ്‌ കല്‌പ്പിച്ച ശാസ്‌ത്രജ്ഞമാരുടെ പ്രവചനം തെറ്റാകാന്‍ വഴിയില്ലെന്ന്‌ കരുതപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.