You are Here : Home / SPORTS

കൊച്ചിയിലെ കളി തിരുവന്തപുരത്തേക്കു മാറ്റാൻ ആലോചന

Text Size  

Story Dated: Monday, March 19, 2018 04:51 hrs UTC

കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇയാന്‍ ഹ്യൂം, സികെ വിനീത്, റിനോ ആന്റോ എന്നീ താരങ്ങളാണ് കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെ എതിര്‍ത്ത് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഫുട്ബോള്‍ താരങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം എം.പി ശശി തരൂരും പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവനും കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.

നൂറോളം തൊഴിലാളികള്‍ കഷ്ടപ്പെട്ട് പണി എടുത്തത് കൊണ്ടാണ് കൊച്ചിയിലെ സ്റ്റേഡിയം ഇന്നത്തെ നിലയിലായത്. അവരോട് നന്ദി പറയാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ അവര്‍ ചെയ്ത കഠിനാദ്ധ്വാനം നഷ്ട്ടപെടുത്താതിരിക്കാന്‍ അധികാരികളോട് അപേക്ഷിക്കുകയാണെന്ന് ട്വിറ്ററില്‍ വിനീത് പറഞ്ഞു.

 

I believe that for sport to co-exist, it is important that they do not stop each other from growing. As a nation, we are fighting for success and to become better on so many fronts and a lot of time, effort and money has gone into the football pitch at the JN Stadium.

 

This picture was clicked two years ago, at a time when over a hundred workers came in for days on end. I have never met any of them, and could never thank them for what they continue to do, but I must implore the authorities that their work is not thrown away.

 

ഞങ്ങള്‍ കളിക്കാരാണ് ഗ്രൗണ്ടില്‍ 90 മിനിറ്റ് കളിക്കുന്നത്. ഒഫീഷ്യല്‍സും കാണികളും കളി കഴിഞ്ഞു പിരിഞ്ഞു പോവും. പക്ഷെ വെയിലും കൊണ്ട് ദിവസങ്ങളോളം പണി എടുക്കുന്നവരെ ഞമ്മള് കാണാതെ പോവരുത് എന്ന് റിനോ ആന്റോ ട്വിറ്ററിലൂടെ പറഞ്ഞു.

 

 

Us players spend 90 minutes on the pitch. FIFA officials come and go. Fans come, shout and leave. But throughout the year, there are men and women who spend countless hours under the sun making sure that our stage is set. Let’s not do this to them.

 

ഫുട്ബോള്‍ താരങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം എം പി കൂടിയായ ശശി തരൂരും പ്രതികരണവുമായി രംഗത്തെത്തിയുണ്ട്. ക്രിക്കറ്റ് ബോര്‍ഡ് മേധാവി വിനോദ് റായിയുമായി സംസാരിച്ചെന്നും മത്സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെ പറ്റി ആലോചിക്കാമെന്ന് റായ് ഉറപ്പു നല്‍കിയെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. കൊച്ചിയില്‍ ക്രിക്കറ്റ് നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം വളരെ സംശയം ജനിപ്പിക്കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു.

 

 

Spoke to CoA Chief VinodRai to denounce Kerala Cricket Assn's bizarre decision to transfer the India-WI ODI from a match-ready Trivandrum stadium to Kochi, whose ground was last used for the U17 Football World Cup. He has promised to review the matter. KCA motives highly suspect

 

ശശി തരൂരിന് പുറമെ പ്രമുഖ സാഹിത്യകാരനായ എന്‍ എസ് മാധവനും ട്വിറ്ററിലൂടെ തന്റെ പ്രതികരണമറിയിച്ചിരുന്നു. ആര് ചോദിച്ചാലും കൊടുക്കുന്ന ഒരു കല്യാണ മണ്ഡപമായിട്ടാണ് ജി സി ഡി എ അതിനെ കാണുന്നത് എന്നാണ് എന്‍ എസ് മാധവന്‍ പ്രതികരിച്ചത്.

 

Comments

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.