You are Here : Home / SPORTS

അടി തെറ്റി , ഷറപ്പോവ വീണു

Text Size  

Story Dated: Thursday, March 08, 2018 04:11 hrs UTC

ബിഎന്‍പി പരിബാസ് (ഇന്ത്യന്‍ വെല്‍സ്) ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ പുറത്തായി. ജപ്പാന്റെ നവോമി ഒസാക്കയാണ് മുന്‍ ലോക ഒന്നാം നമ്ബറിനെ വീഴ്ത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒസാക്കയുടെ വിജയം. സ്കോര്‍: 6-4, 6-4. കഴിഞ്ഞ മാസം ഖത്തര്‍ ഓപ്പണിലും ഷറപ്പോവ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

മത്സരത്തില്‍ ഷറപ്പോവ ആറ് ഡബിള്‍ ഫോള്‍ട്ടുകളാണ് വരുത്തിയത്. അഞ്ചു തവണ എതിരാളി സെര്‍വുകള്‍ ബ്രേക്ക് ചെയ്തു. പഴയ ഫോമിന്റെ പരിസരത്തുപോലും എത്താനാവാതെ വലഞ്ഞ ഷറപ്പോവയെ 95 മിനിറ്റുകള്‍ക്കുള്ളില്‍ ഒസാക്ക മടക്കിയയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.