You are Here : Home / SPORTS

സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ഫൈനലില്‍

Text Size  

Story Dated: Thursday, February 15, 2018 03:11 hrs UTC

എടപ്പാള്‍ അഖിലേന്ത്യാ സെവന്‍സില്‍ ഏകപക്ഷീയ ജയത്തോടെ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ ലക്കി സോക്കര്‍ ആലുവയെ ആണ് സൂപ്പര്‍ സ്റ്റുഡിയോ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു സൂപ്പറിന്റെ വിജയം. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം സീസണില്‍ ഇതുവരെ കിരീടം ഒന്നും ഉയര്‍ത്തിയിട്ടില്ല. ആ ക്ഷീണം എടപ്പാളില്‍ തീര്‍ക്കാം എന്നാണ് സൂപ്പര്‍ പ്രതീക്ഷിക്കുന്നത്.

അല്‍ മദീന ചെര്‍പ്പുള്ളശ്ശേരി, അല്‍ ശബാബ് തൃപ്പനച്ചി എന്നിവരേയും സൂപ്പര്‍ സ്റ്റുഡിയോ എടപ്പാളില്‍ ഫൈനലിലേക്കുള്ള വഴിയില്‍ പരാജയപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.