You are Here : Home / SPORTS

ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍

Text Size  

Story Dated: Wednesday, February 14, 2018 02:30 hrs UTC

ഐപിഎല്ലില്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍. വോണിനെ ടീം ഉപദേശകനായി രാജസ്ഥാന്‍ റോയല്‍സ് നിയമിച്ചു. ഐപിഎല്‍ 11-ാം സീസണില്‍ താനുണ്ടാകുമെന്ന് വോണ്‍ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഐപിഎല്‍ ആദ്യ സീസണില്‍ നായകനും പരിശീലകനുമായ ഷെയ്ന്‍ വോണിന് കീഴില്‍ റോയല്‍സ് കപ്പുയര്‍ത്തിയിരുന്നു.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വോണ്‍ രാജസ്ഥാന്‍ ടീമിന്‍റെ ഭാഗമാകുന്നത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ നായകനാക്കിയ രാജസ്ഥാന്‍ വോണിനെയും ടീമിലെത്തിക്കാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ടീമിനൊപ്പം ചേരുന്നതിന്‍റെ ആകാംഷ ട്വിറ്ററില്‍ പങ്കിട്ട് വോണ്‍ തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

രാജസ്ഥാന്‍ റോയല്‍സിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന യോഗ്യനായ താരമാണ് വോണെന്ന് ടീം സഹ ഉടമ മനോജ് ബാദലെ പറഞ്ഞു. 2008 മുതല്‍ 2011 വരെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച വോണ്‍ 50 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.