You are Here : Home / SPORTS

നാഗവല്ലിയുടെ ക്രെഡിറ്റ് ആരുവേണമെങ്കിലും എടുത്തുകൊള്ളട്ടെ

Text Size  

Story Dated: Tuesday, January 12, 2016 12:00 hrs UTC

നാഗവല്ലിയുടെ ക്രെഡിറ്റ് ആരുവേണമെങ്കിലും എടുത്തുകൊള്ളട്ടെയെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു.ഫാസില്‍ 23 വര്‍ഷത്തിനുശേഷം നടത്തിയ പ്രതികരണത്തില്‍ തനിക്ക് യാതൊരു ദുഃഖവുമില്ല.'എനിക്ക് ഈ ചിത്രത്തിന്റെ പേരില്‍ പുരസ്‌കാരങ്ങളോ പ്രത്യേകിച്ച് കൂടുതല്‍ അവസരങ്ങളോ ഒന്നും ലഭിച്ചില്ല. പിന്നെന്തിനാണ് ഞാന്‍ ഈ വിവാദങ്ങളെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി യാതൊരു പുരസ്‌കാരവും ഞാന്‍ വാങ്ങിയിട്ടില്ലാത്തതു കൊണ്ടുതന്നെ എനിക്ക് ഒരു കുറ്റബോധവുമില്ല. പക്ഷേ ആ സിനിമയ്ക്ക് ശബ്ദം നല്‍കിയ എല്ലാവരുടെയും പേര് സിനിമയുടെ ടൈറ്റിലില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് ദുര്‍ഗ്ഗയുടെ പേര് നല്‍കിയില്ല.? അത് അവരോട് കാണിച്ച അനീതിയല്ലേ.? എനിക്കതില്‍ അപമാനാമോ കുറ്റബോധമോ സങ്കടമോ പ്രതിഷേധമോ ഒന്നുമില്ല. അത്തരം അവസ്ഥയൊക്കെ ഞാന്‍ എന്നേ അതിജീവിച്ചുകഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.