You are Here : Home / SPORTS

ന്യൂനപക്ഷങ്ങള്‍ക്കായി സി.പി.എം മാസിക

Text Size  

Story Dated: Friday, May 24, 2013 08:22 hrs UTC

ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി 'മുഖ്യധാര' എന്നുപേരിട്ട പ്രത്യേക മാസിക . ത്രൈമാസിക ജൂണ്‍ അവസാനം കോഴിക്കോട്ട് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രകാശനംചെയ്യും.മൂന്നുമാസത്തിലൊരിക്കലാണ് പുറത്തിറങ്ങുക.സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീമിനാണ് ചുമതല. എഡിറ്ററും പ്രസിദ്ധീകരണവിഭാഗം ചെയര്‍മാനും കെ.ടി. ജലീല്‍ എം.എല്‍.എ. ആണ്. മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളായിരിക്കും മുഖ്യമായും ഉയര്‍ത്തിക്കൊണ്ടുവരിക. ഇപ്പോഴുള്ള പ്രസിദ്ധീകരണങ്ങളില്‍ ഏകപക്ഷീയമായ കാഴ്ചപ്പാടോടെ മുസ്‌ലിം വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മതേതര കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയാണ് 'മുഖ്യധാര'യിലൂടെ ലക്ഷ്യമിടുന്നതെ.സി.പി.എം. മുഖപത്രത്തിന്റെ സ്വഭാവം മാസികയ്ക്കുണ്ടാവില്ല. എന്നാല്‍, സംസ്ഥാനകമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തനം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.