You are Here : Home / SPORTS

ലൈംഗീകത പറഞ്ഞു അബ്ദുള്ളക്കുട്ടി വീണ്ടും വിവാദത്തില്‍

Text Size  

Story Dated: Friday, August 01, 2014 12:28 hrs UTC



കേരളത്തില്‍ ലൈംഗിക കളിപ്പാട്ട വില്‍പനയും നിശാ ക്ലബ്ബുകളും വേണം എന്ന് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ പുസ്തകത്തിലൂടെ വെളിപ്പെടുത്തി.
പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന  'മറക്കാനാകാത്ത മക്കാവ് യാത്ര' എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി ലൈംഗിക ചിന്തകള്‍ പങ്കുവക്കുന്നത്.

സരിത എസ് നായര്‍ നല്‍കിയ ബലാത്സംഗ കേസിന്റെ വിവാദം അടങ്ങും മുമ്പാണ് അബ്ദുള്ളക്കുട്ടിയുടെ പുസ്തക വിവാദം.  ലൈംഗിക കളിപ്പാട്ടങ്ങളുടെ വില്‍പനക്ക് ഇന്ത്യയില്‍ നിരോധനമുണ്ട്. നിശാപാര്‍ട്ടികള്‍ കേരളത്തില്‍ ഏറെ വിവാദമായിരിക്കുന്ന സമയവും ആണിത്.


സിപിഎമ്മില്‍ ഉണ്ടായിരുന്ന കാലത്ത് നരേന്ദ്ര മോദിയെ പ്രശംസിച്ചതു വന്‍ വിവാദമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.