You are Here : Home / SPORTS

പ്രസാദം ട്രെയിനില്‍ എലി തിന്നു; 10000 നഷ്ടപരിഹാരം നല്‍കാന്‍ വിധി

Text Size  

Story Dated: Saturday, July 26, 2014 07:11 hrs UTC

ശബരിമല തീര്‍ഥാടകന്റെ പ്രസാദവും തുണികളും ട്രയിനില്‍ എലികരണ്ടതിനാല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃകോടതി ഉത്തരവ്.
ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര വേദിയാണ് ദക്ഷിണ റെയില്‍വേയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ഉത്തരവിട്ടത്.

കുന്താപുരത്തെ പ്രദീപ്കുമാര്‍ ഷെട്ടിയാണ് പരാതിക്കാരന്‍. ശബരിമല തീര്‍ഥയാത്രകഴിഞ്ഞ് ചെങ്ങന്നൂരില്‍ നിന്ന് മംഗലാപുരത്തേക്ക് ട്രയിന്‍ കയറിയ പ്രദീപ് മംഗലാപുരത്തെത്തി ബാഗെടുത്തപ്പോള്‍ ശബരിമലയിലെ പ്രസാദവും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള തുണികളും വാങ്ങിവച്ചിരുന്ന ബാഗ് എലി കരണ്ടുതിന്നിരിക്കുന്നു. സ്റ്റേഷനിലിറങ്ങി സ്റ്റേഷന്‍ മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ നിസ്സഹായരാണെന്നായിരുന്നു മറുപടി.  പ്രദീപ് ഉപഭോക്തൃ തര്‍ക്കപരിഹാരക്കോടതിയെ സമീ‍പിച്ചു. കേസ് പരിഗണിച്ച ഉപഭോക്തൃ ഫോറം യാത്രക്കാരന്റെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി. റെയില്‍വേയോട് നഷ്ടപരിഹാരമായി 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതിനു പുറമെ കോടതിച്ചെലവിനായി 2,000 രൂപകൂടി അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.