You are Here : Home / SPORTS

സ്മൃതി ഇറാനിക്ക് വിദ്യാഭ്യാസയോഗ്യതയില്ലെന്ന് അജയ് മാക്കന്‍

Text Size  

Story Dated: Wednesday, May 28, 2014 09:01 hrs UTC




കേന്ദ്ര മാനവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ നടത്തിയ പ്രസ്താവന വിവാദമാവുന്നു. വിദ്യാഭ്യാസമന്ത്രിക്ക് ബിരുദം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം ഉദ്ധരിച്ചാണ് അജയ്മാക്കന്‍റെ പ്രസ്താവന


എന്നാല്‍ പ്രസ്താവനയ്ക്കെതിരെ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍പ്രസാദ് രംഗത്തെത്തി. വളരെ നിര്‍ഭാഗ്യകരമായ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാവിന്റെതെന്ന് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നന്നായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന വ്യക്തിയാണ്. അവരുടെ വിദ്യാഭ്യാസയോഗ്യത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് മോദി അവരെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.