You are Here : Home / SPORTS

2019 ലോകകപ്പിന് പുതിയ അവകാശികള്‍ പിറക്കും

Text Size  

Story Dated: Friday, July 12, 2019 09:00 hrs EDT

ലോര്‍ഡ്‌സില്‍ അടുത്ത ഞായറാഴ്ച ക്രിക്കറ്റ് ലോകകപ്പിന് പുതിയ അവകാശികള്‍ പിറക്കും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ന്യൂസിലന്റിനെതിരായ കലാശക്കളിക്ക് യോഗ്യത നേടി.
 
ലോകകപ്പില്‍ എട്ടാം സെമി കളിച്ച ആസ്‌ട്രേലിയയുടെ ആദ്യ പരാജയമാണിത്. കന്നി കിരീടം തേടുന്ന ഇംഗ്ലണ്ടിന്റെ നാലാം ഫൈനല്‍ പ്രവേശനവും.ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ഫൈനലുമാണ്.
 
മുന്‍പ് നാല് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ആകട്ടെ, ഓസ്‌ട്രേലിയയോടു തോല്‍ക്കുകയും ചെയ്തു. ഇന്നലെ ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെയാണ് വിജയതീരമണിഞ്ഞത്. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.
 
വിജയം ആര്‍ക്കൊപ്പമായാലും ലോര്‍ഡില്‍ പിറക്കുന്നത് പുതു ചരിത്രമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.