You are Here : Home / SPORTS

കേരളത്തിന് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറും

Text Size  

Story Dated: Tuesday, August 14, 2018 03:17 hrs UTC

സമാനതകളില്ലാത്ത മഹാ പ്രളയത്തില്‍പ്പെട്ട് വലയുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ആവശ്യപ്പെട്ട് സച്ചിന്‍ കുറിപ്പിട്ടത്.

പ്രാര്‍ഥനകള്‍ നല്ലതാണ്. പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. കേരളത്തിലെ ദുരിതത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കൂടെ നില്‍ക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെറിയ സംഭാവന പോലും വലിയ കാര്യമാണ് സച്ചിന്‍ ട്വീറ്റ് ചെയ്തു.

സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിനു സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.