You are Here : Home / SPORTS

സൂപ്പർമാൻ വിരമിച്ചു

Text Size  

Story Dated: Wednesday, May 23, 2018 04:30 hrs UTC

ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഇതിഹാസ ക്രിക്കറ്റ് താരം എ.ബി ഡിവില്ലിയേഴ്സ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം എബി ഡി ആരാധകരെ അറിയിച്ചത്. തനിക്ക് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി മറ്റു താരങ്ങള്‍ക്കായി വഴിമാറുകയാണ് താന്‍ ചെയ്യേണ്ടതെന്ന് തനിക്ക് തോന്നുവെന്നും അതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും എബിഡി തന്റെ ട്വീറ്റിലൂടെ പുറത്തുവിട്ടു.
 
 
 
2019 ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ഉണ്ടാകും ഡിവില്ലിയേഴ്സ് എന്ന് ആശ്വസിച്ചവര്‍ക്ക് ഈ വാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളും 228 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള എബി ഡി വില്ലിയേഴ്സ് നേരത്തെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു.
 
 
 
14 വര്‍ഷത്തെ കരിയറിനാണ് ഡി വില്ലിയേഴ്സ് ഇന്ന് വിരാമം കുറിക്കുന്നതായി പ്രഖ്യാപിച്ചത്. തന്റെ ശരീരത്തിനു ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് താങ്ങാനാകില്ലെന്നും താന്‍ "ക്ഷീണിതനാണെന്നുമാണ്" എബിഡി പ്രഖ്യാപിച്ചത്. പ്രാദേശിക ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി തുടര്‍ന്നും കളിക്കാനാകുമെന്ന് പ്രതീക്ഷ പുലര്‍ത്തിയ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയുടെ എന്നും ശക്തമായ പിന്തുണയുമായി താന്‍ നിലകൊള്ളുമെന്നും അറിയിച്ചു.
 
 
 
കായികലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊന്നായി ലോകം വാഴ്ത്തുന്ന ഡിവില്ലിയേഴ്സ് 31 പന്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി, 16 പന്തില്‍ അര്‍ധ സെഞ്ചുറി, 20,014 രാജ്യാന്തര റണ്‍സ് കരിയറിലെ ഏറ്റവും മനോഹരമായ സമയത്താണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വിദേശത്ത് ഇനി കളിക്കാനില്ലെന്നാണ് 34 കാരനായ ഡിവില്ലിയേഴ്സിന്റെ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.