You are Here : Home / SPORTS

കോഹ്ലി 100 ക്ലബ്ബിൽ

Text Size  

Story Dated: Sunday, April 22, 2018 04:12 hrs UTC

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 100 കായിക താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. ഫോബ്‌സ് മാസിക തയ്യാറാക്കിയ പട്ടികയിലാണ് കോഹ് ലി ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ കായികതാരങ്ങളില്‍ കോഹ് ലി മാത്രമാണ് പട്ടികയിലുളളത്.

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്്. 2.20 ലക്ഷം ഡോളര്‍ പ്രതിഫലത്തോടെ കോഹ് ലി 89-ാം സ്ഥാനത്താണുളളത്. ശമ്ബളയിനത്തില്‍ 30 ലക്ഷം ഡോളറും പരസ്യയിനത്തില്‍ നിന്നായി 1.90 ലക്ഷം ഡോളറുമാണ് കോഹ് ലിയുടെ വരുമാനം.

കോഹ് ലിയെ പുകഴത്തിയാണ് ഫോബ്‌സ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ സച്ചിന്റെ പ്രകടനത്തേയും മറികടക്കുന്ന പ്രകടനമാണ് കൊഹി ലിയുടേതെന്ന് മാസിക പറയുന്നു.

നിരന്തരമായി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ചരിത്രം കുറിച്ച കോഹ് ലി 2015-ല്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തെത്തുമ്ബോള്‍ ഈ പദവി അലങ്കരിക്കുന്ന പ്രായം കുറഞ്ഞ താരമാണെന്നും മാസിക പറയുന്നു. ദേശീയ ടീമില്‍ നിന്നും കഴിഞ്ഞ വര്‍ഷം 10 ലക്ഷം ഡോളറാണ് കോഹ് ലിക്ക് പ്രതിഫലം ലഭിച്ചത്. കൂടാതെ ഐപിഎല്ലിലും ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന കോഹ് ലിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും 23 ലക്ഷം ഡോളറാണ് ശമ്ബളം ലഭിക്കുന്നത്.

പട്ടകയില്‍ മുന്നിലുളള റൊണാള്‍ഡോയ്ക്ക് 9 കോടി 30 ലക്ഷം ഡോളറാണ് പ്രതിഫലം ലഭിക്കുന്നത്. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരമായ ലീബ്രോണ്‍ ജെയിംസ് ആണ് രണ്ടാം സ്ഥാനത്തുളളത്. 8 കോടി 62 ലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം. മൂന്നാം സ്ഥാനത്താണ് ലയണല്‍ മെസിയുളളത്. 8 കോടി ഡോളറാണ് അദ്ദേഹത്തിന്റെ പ്രതിഫലം. നാലാം സ്ഥാനത്ത് റോജര്‍ ഫെഡറര്‍ ആണുളളത്. 6 കോടി 40 ലക്ഷം ഡോളറാണ് പ്രതിഫലം.

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം കെവിന്‍ ഡ്യൂറന്റ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ് 17 ആം സ്ഥാനത്താണ്. ടെന്നീസ് സൂപ്പര്‍ താരങ്ങളായ നൊവാക് ദ്യോകോവിച്ച്‌ 16 ഉം, റാഫേല്‍ നദാല്‍ 33 ഉം സ്ഥാനങ്ങളില്‍ നില്‍ക്കുമ്ബോള്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം വെയ്ന്‍ റൂണി 70 ആം സ്ഥാനത്താണ്. താരങ്ങള്‍ ശമ്ബളയിനത്തിലും സമ്മാനങ്ങള്‍ വഴിയും ബോണസ് ആയിട്ടുമെല്ലാം സ്വന്തമാക്കിയ വരുമാനമാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.