You are Here : Home / News Plus

ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാർത്ഥി മരിച്ചു

Text Size  

Story Dated: Friday, November 22, 2019 06:49 hrs EST

ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് നവനീത്.ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ പൈപ്പിന് സമീപത്തേയ്ക്ക് നടക്കുന്നതിനിടെയാണ് നവനീതിന്റെ തലയുടെ പിന്നിൽ തെറിച്ചുവന്ന ബാറ്റ് കൊണ്ടത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യിൽനിന്ന് അബദ്ധത്തിൽ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നിൽ കൊള്ളുകയുമായിരുന്നു. തുടർന്ന് കുട്ടി ബോധരഹിതനായി വീണു. സഹപാഠികളും അധ്യാപകരും ചേർന്ന് കുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More