You are Here : Home / News Plus

വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

Text Size  

Story Dated: Thursday, November 21, 2019 03:18 hrs EST

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.വാളയാർ കേസിൽ തുടരന്വേഷണം വേണം, പുനർവിചാരണ വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. ഇന്ന് അപ്പീൽ ഫയലിൽ സ്വീകരിക്കുകയായിരുന്നു. പ്രതികൾക്ക് അയച്ച നോട്ടീസിൽ മറുപടി ലഭിച്ച ശേഷം ഹൈക്കോടതി തുടർനടപടി സ്വീകരിക്കും. വിഷയത്തിലെ സർക്കാർ വാദവും കോടതി കേൾക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More