You are Here : Home / News Plus

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ വാക്പോര്

Text Size  

Story Dated: Thursday, November 21, 2019 03:15 hrs EST

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ലോക്സഭയിൽ കേരള-തമിഴ്നാട് എം.പിമാർ തമ്മിൽ വാക്പോര്. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിന്റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് സഭയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യപ്പെട്ടത്. നിലവിലെ അണക്കെട്ടിന്റെ സുരക്ഷിതത്വം വലിയ പ്രശ്നമാണെന്ന ചോദ്യമാണ് ഡീൻ ഉയർത്തിയത്.എന്നാൽ അണക്കെട്ടിന് ഇപ്പോൾ ബലക്ഷയം ഒന്നുമില്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് മറുപടി നൽകി. ഡാം വളരെ സുരക്ഷിതമാണെന്നാണ് വിവിധ കമ്മീഷനുകളും കോടതിയും കണ്ടെത്തിയിരിക്കുന്നത്. ഡാം ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാകാലങ്ങളിൽ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ ഡാം എന്നൊരു നിർദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More