You are Here : Home / News Plus

കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി

Text Size  

Story Dated: Sunday, November 17, 2019 12:44 hrs EST

മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഈ കാര്യം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തേ ഹൈക്കോടതി ഉത്തരവ് പ്രകാരം താല്‍ക്കാലിക ജീവനക്കാരെ കെഎസ്‌ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുടെ ക്ഷാമം സര്‍വീസുകളെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും കെഎസ്‌ആര്‍ടിസിക്ക് ഉണ്ട്. ഇതേതുടര്‍ന്നാണ് വീണ്ടും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം തീര്‍ത്ഥാടകര്‍ക്കായി അധിക ബസ് സര്‍വീസുകളും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.നിലയ്ക്കല്‍ പമ്ബ റൂട്ടില്‍ 120 അധിക ബസുകള്‍ സര്‍വീസ് നടത്തും. വിവിധ ഡിപ്പോകളില്‍ നിന്ന് 500 ബസുകളും വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും.ആവശ്യമുണ്ടെങ്കില്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കുമെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. തിരക്കുള്ള ദിവസങ്ങളില്‍ രണ്ട് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More