You are Here : Home / News Plus

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ പുറപ്പെട്ടവര്‍ ചെന്ന്് വീണത് പുഴയില്‍

Text Size  

Story Dated: Sunday, November 10, 2019 03:38 hrs EST

 

 

 ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ പുറപ്പെട്ടവര്‍ വഴി തെറ്റി ചെന്ന്് വീണത് പുഴയില്‍. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറില്‍ യാത്ര ചെയ്ത അഞ്ചംഗ കുടുംബമാണ് പുഴയില്‍ വീണത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്ക് പുറപ്പെടാന്‍ സെബാസ്റ്റ്യന്‍ ഗൂഗളിന്റെ സഹായം തേടുകയായിരുന്നു.

തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാന്‍ തടയണയിലൂടെ കയറിയപ്പോള്‍ വെള്ളം ശ്രദ്ധയില്‍പ്പെട്ടില്ല. ഒഴുക്കില്‍ പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു. അഞ്ച് പേരും രക്ഷപ്പെട്ടു. എന്നാല്‍ കാര്‍ പുഴയില്‍ നിന്ന് കരകയറ്റാനായിട്ടില്ല.

 

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More