You are Here : Home / News Plus

അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Text Size  

Story Dated: Wednesday, October 23, 2019 03:28 hrs EDT

സംസ്ഥാനത്ത് ഒരു ക്യാബിനറ്റ് പദവി കൂടി. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാർക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി.നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്പ് ഇത്തരത്തിലുള്ള ഒരു നിർദേശം ഉയർന്നുവന്നിരുന്നു. എന്നാൽ വിവിധകോണുകളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ, മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, സർക്കാർ ചീഫ് വിപ്പ് ആർ.രാജൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി സമ്പത്ത് എന്നിവർക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More