You are Here : Home / News Plus

പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി

Text Size  

Story Dated: Sunday, October 20, 2019 06:52 hrs EDT

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ യുഡിഎഫിന്റെ പരാതി. പരസ്യ പ്രചാരണം കഴിഞ്ഞിട്ടും പി ജയരാജന്‍ അരൂര്‍ മണ്ഡലത്തില്‍ തന്നെ തുടരുന്നതിനെതിരെ ജില്ലാ കളക്ടര്‍ക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്. അരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തുറവൂര്‍ പഞ്ചായത്തിലെ 178ാം നമ്ബര്‍ ബൂത്ത് പരിധിയില്‍ പി ജയരാജന്‍ താമസിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം യുഡിഎഫിന്റെ പരാതിയെ തുടര്‍ന്ന് ജില്ല കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ അരൂരില്‍ 181 ഇരട്ട വോട്ടുകള്‍ കണ്ടെത്തി. ക്രമക്കേട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More