You are Here : Home / News Plus

അച്യുതാനന്ദനെതിരെയുള്ള കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കെ.പി.സി.സി

Text Size  

Story Dated: Sunday, October 20, 2019 06:47 hrs EDT

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെയുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വി.എസിനെ അറിയിച്ചു.

വി.എസിന്റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച്‌ ആശംസകള്‍ അറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഖേദപ്രകടനം.

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ച്‌ കെ.സുധാകരന്‍ പരാമര്‍ശം നടത്തിയത്. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടതെന്നായിരുന്നു വിവാദ പരാമര്‍ശം. തൊണ്ണൂറാം വയസില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More