You are Here : Home / News Plus

വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Text Size  

Story Dated: Sunday, October 13, 2019 10:59 hrs EDT

വൈദ്യുതിലൈനിലെ തകരാർ കാരണം മംഗളൂരു-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുണ്ടായത്. ഇതേതുടർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിർത്തിയിട്ടിരിക്കുകയാണ്. അതേസമയം, കണ്ണൂർ-മംഗളൂരു പാതയിൽ ഗതാഗതത്തിന് തടസമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More