You are Here : Home / News Plus

ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് നദിയില്‍ മറിഞ്ഞ് 51 പേരെ കാണാതായി

Text Size  

Story Dated: Sunday, September 15, 2019 09:25 hrs EDT

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ ടൂറിസ്റ്റ് ബോട്ട് നദിയില്‍ മറിഞ്ഞ് 51 പേരെ കാണാതായി. ആന്ധ്ര ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ രക്ഷപ്പെടുത്തി.

കിഴക്കന്‍ ഗോദാവരിയിലെ ദേവി പട്ടണത്താണ് അപകടം നടന്നത്. ദുരന്തനിവാരണ സേന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വിനോദ സഞ്ചാര കേന്ദ്രമായ പാലികൊണ്ടലു ലക്ഷ്യമാക്കി പോയ ബോട്ടാണ് മറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More