You are Here : Home / News Plus

കെഎസ്‌ഇബി ഇന്റര്‍നെറ്റ് വീടുകളിലേക്ക്

Text Size  

Story Dated: Sunday, September 15, 2019 02:13 hrs EDT

വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും വീടുകളിലേക്ക് എത്തിക്കാനൊരുങ്ങി കെഎസ്‌ഇബി. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐടി മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്.

ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കെ-ഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഈ നെറ്റ്വര്‍ക്കിലേക്ക് മാറും. വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കും.എല്ലാ ബിപിഎല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക.

2016-ല്‍ തുടക്കമിട്ട പദ്ധതി പിന്നീട് ചില സാങ്കേതികതടസ്സങ്ങള്‍ മൂലം വൈകുകയായിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്സ്റ്റേഷനുകള്‍കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More