You are Here : Home / News Plus

പുതിയ ഫോർമുലയുമായി കോണ്‍ഗ്രസ്

Text Size  

Story Dated: Sunday, August 25, 2019 03:57 hrs EDT

പശ്ചിമ ബംഗാളില്‍ ബി ജെ പി യുടെ വളര്‍ച്ചയെ തടയാനെന്നോണം പുതിയ ഫോര്‍മുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം സോണിയ ഗാന്ധി അംഗീകരിച്ചു.

സിപിഐഎം ഉള്‍പ്പെടെയുള്ള ഇടത് മുന്നണിയുമായി ഉടന്‍ ചര്‍ച്ച തുടങ്ങുമെന്ന് പിസിസി അധ്യക്ഷന്‍ സുമന്‍ മിത്ര വ്യക്തമാക്കി. വെള്ളിയാഴ്ച സോണിയ ഗാന്ധിയുമായി ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന്‍ മിത്ര കൂടിക്കാഴ്ച നടത്തിയിരുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മത്സരിക്കാനാണ് തീരുമാനം.
ഇതനുസരിച്ച്‌ കലിഗഞ്ച്, ഖരഗ്പുര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപുര്‍ സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയും മത്സരിക്കും. മൂന്നു സീറ്റിലും പരസ്പരം സഹകരിക്കാനാണ് നിലവിലെ ധാരണ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More