You are Here : Home / News Plus

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

Text Size  

Story Dated: Tuesday, July 23, 2019 10:50 hrs EDT

മട്ടന്നൂർ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദ പ്രവർത്തനത്തിൽ ഷുഹൈബ് വധത്തെ ഉൾപ്പെടുത്താനാകില്ലെന്നും യുഎപിഎ വകുപ്പ് നിലനിൽക്കില്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. ഷുഹൈബ് വധക്കേസിന്‍റെ അന്വേഷണം ഒരു വര്‍ഷം മുമ്പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയിലാണ് കഴിഞ്ഞ വർഷം മാർച്ചിൽ ജസ്റ്റിസ് ബി കെമാൽപാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More