You are Here : Home / News Plus

മൊറട്ടോറിയം പ്രതിസന്ധി; ചൊവ്വാഴ്ച റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ കാണുമെന്ന് കൃഷിമന്ത്രി

Text Size  

Story Dated: Monday, July 08, 2019 05:41 hrs EDT

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെടാന്‍ ചൊവ്വാഴ്ച ഗവര്‍ണറെ നേരില്‍ക്കാണുമെന്നും അദ്ദേഹം അറിയിച്ചു. മൊറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്‍റെ തീരുമാനമാണ് പ്രധാനം. അതുകൊണ്ടുതന്നെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രിയെയും വാണിജ്യമന്ത്രിയെയും ഇതിനു മുന്നോടിയായി കാണുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.