You are Here : Home / News Plus

ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു

Text Size  

Story Dated: Saturday, June 22, 2019 04:47 hrs EDT

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെ പേരിൽ വിവാദത്തിലായ ആന്തൂർ നഗരസഭയുടെ അധ്യക്ഷ പി.കെ ശ്യാമള രാജിവച്ചു.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ് രാജിക്കത്ത് കൈമാറിയത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നു. താൻ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ പി.കെ ശ്യാമള, രാജിവയ്ക്കണോ തുടരണോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും പ്രതികരിച്ചു. നിസ്സാര കാര്യത്തിന്റെ പേരിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോയി ഒരു പ്രവാസിക്ക് ആത്മഹത്യക്ക് ചെയ്യേണ്ടി വന്നതിനെ തുടർന്ന് ഉയർന്ന വലിയ പ്രതിഷേധമാണ് രാജി അനിവാര്യമാക്കിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More