You are Here : Home / News Plus

കേരള എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, June 10, 2019 03:17 hrs EDT

എൻജിനീയറിങ്, ആർകിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള (കീം) സംസ്ഥാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്.കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആക്വിബ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. വിദ്യാർഥികൾക്ക് //www.cee-kerala.orgഎന്ന വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് കാണാവുന്നതാണ്. റാങ്ക്ലിസ്റ്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ്ടു പരീക്ഷാഫലം വൈകിയ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.