You are Here : Home / News Plus

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപ്പിടിത്തം

Text Size  

Story Dated: Tuesday, May 21, 2019 01:23 hrs EDT

തിരുവനന്തപുരം നഗരത്തിൽ വൻ തീപ്പിടിത്തം. പഴവങ്ങാടി റോഡിൽ ഓവർബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പർല മാർട്ട് എന്ന വ്യാപാരസ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ചെല്ലം അമ്പർല മാർട്ടിന് സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങളും തുടരുകയാണ്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ ആരുമില്ലെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.