You are Here : Home / News Plus

ലോക് താന്ത്രിക് ജനതാദള്‍ ജെഡിഎസില്‍ ലയിക്കുന്നു

Text Size  

Story Dated: Thursday, May 16, 2019 02:11 hrs EDT

കേരളത്തിലെ ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ലയനം നടക്കുമെന്നാണ് വിവരം. ആര്‍ജെഡിയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ദേശീയ നേതൃത്വവുമായുള്ള ബന്ധം എല്‍ജെഡി സംസ്ഥാന ഘടകം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ജനതാദളുകള്‍ ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും, ലോക്താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. 24 ന് നടക്കുന്ന ചര്‍ച്ചയില്‍ ലയനം സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.