You are Here : Home / News Plus

ലേലം കത്തിക്കയറിയപ്പോള്‍ പൂവന്‍ കോഴിക്ക് വില 1,14,000 രൂപ

Text Size  

Story Dated: Sunday, May 12, 2019 04:28 hrs EDT

പെരുന്നാളിനോടനുബന്ധിച്ചു നടന്ന ലേലം കത്തിക്കയറിയപ്പോള്‍ പൂവന്‍ കോഴിക്ക് ലഭിച്ച വില 1,14,000 രൂപ. കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് പൊന്നുംകൊഴിയെന്ന് അറിയപ്പെടുന്ന ആദ്യത്തെ കോഴിക്ക് പൊന്നുംവില ലഭിച്ചത്.

കോട്ടയം സ്വദേശിയും കോയമ്ബത്തൂരില്‍ സ്ഥിരം താമസക്കാരനുമായ മനോജ് മണ്ണൂരാണ് കോഴി ലേലത്തില്‍ പിടിച്ചത്. മുന്‍ വര്‍ഷങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് കോഴി ലേലത്തില്‍ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് വില ഒരുലക്ഷം കടക്കുന്നതെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.