തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ച്ച് ആദ്യവാരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്സഭയുടെ കാലാവധി അവസാനിക്കുക. എത്രഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാന്‍ സാധിക്കാവുന്ന പരമാവധി പ്രദേശങ്ങള്‍, വോട്ടിങ് മെഷീനുകള്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള ആലോചനകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Comments