You are Here : Home / News Plus

#മീ ടൂ; വിദേശപര്യടനം വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ എം.ജെ അക്ബറിന് നിര്‍ദേശം

Text Size  

Story Dated: Thursday, October 11, 2018 10:44 hrs UTC

തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും. വിദേശത്തുള്ള എം.ജെ അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വ്യാപകമാകുന്ന #മീ ടു പ്രചാരണത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തക പ്രിയ രമണിയാണ് എം.ജെ അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസം ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More