You are Here : Home / News Plus

പുതിയ നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്‍റണി

Text Size  

Story Dated: Saturday, September 22, 2018 08:03 hrs UTC

പുതിയ നേതൃനിരയില്‍ രാഹുൽ ഗാന്ധിക്ക് നല്ല പ്രതീക്ഷയെന്ന് എ.കെ ആന്‍റണി. പുതിയ കെപിസിസി ഭാരവാഹികൾ എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. വളരെയേറെ പണിപ്പെട്ടാൽ മാത്രമേ ഈ നേതൃത്വത്തിന് വിജയിക്കാൻ സാധിക്കൂ. കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പുതിയ നേതൃത്വത്തിന്‍റെ ലക്ഷൃം. തഴേത്തട്ടിൽ കോൺഗ്രസിന് ദൗർബല്യമുണ്ട്. ബൂത്ത് കമ്മിറ്റികൾ തൊട്ട് സംഘടനാ പ്രവർത്തനം ശക്തമാക്കണം. കോൺഗ്രസിന് ഒരേ സ്വരത്തിൽ ഒറ്റക്കെട്ടായി സംസാരിക്കുന്ന നേതൃത്വം വേണം. പാർട്ടി യിൽ നിന്നും അകന്നുപോയവരെ തിരികെ എത്തിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടണം. ചെങ്ങന്നൂർ തോൽവിക്ക് കാരണം പരമ്പരാത വോട്ടു ചോർച്ച. പുതിയ ഭാരവാഹികൾക്ക് സമ്പൂർണ്ണ പിന്തുണയെന്നും ആന്‍റണി പറഞ്ഞു. അതേസമയം, ബിഷപ്പിന്‍റെ അറസ്റ്റിനോടും റഫാൽ അഴിമതിയെ കുറിച്ചും ആന്‍റണി പ്രതികരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.