You are Here : Home / News Plus

പ്രളയം: വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നിര്‍മ്മിച്ചുനല്‍കും

Text Size  

Story Dated: Thursday, September 13, 2018 04:09 hrs UTC

പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് യോഗ്യമായി ഭൂമി കണ്ടെത്തി വീടോ ഫ്ളാറ്റോ നിര്‍മ്മിച്ച് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം കൃത്യമായി വ്യക്തമാക്കുന്നതാണ് ഉത്തരവ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More