You are Here : Home / News Plus

ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു

Text Size  

Story Dated: Monday, August 20, 2018 07:44 hrs UTC

പ്രളയദുരിതത്തില്‍ നിന്ന് സംസ്ഥാനത്തൊട്ടാകെ ശമനം വന്നിട്ടും ചെങ്ങന്നൂരില്‍ മാറ്റമില്ലാതെ തുടരുന്നു. ഇപ്പോളും നൂറുകണക്കിന് പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളിലാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ഇവര്‍ ഇവിടെയുള്ളത്. ഹെലികോപ്റ്ററടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുടുങ്ങി കിടക്കുന്നവര്‍ക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ക്കാണ് അധികൃതര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വെള്ളം താഴ്ന്ന് വരുന്നത്‌കൊണ്ട് വലിയ ബോട്ടുകള്‍ ഇറക്കാനവാത്ത സ്ഥിതിയുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.