You are Here : Home / News Plus

പ്രളയം: സമരം ഒഴിവാക്കാമെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍

Text Size  

Story Dated: Sunday, August 19, 2018 12:51 hrs UTC

ന്യൂഡല്‍ഹി: കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്നും മുമ്പു പ്രഖ്യാപിച്ച സമരം ഉടൻ തുടങ്ങുന്നില്ലെന്നും എയർ ഇന്ത്യാ പൈലറ്റുമാർ. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ സി പി എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഫ്‌ളൈയിങ് അലവന്‍സ് ഉടന്‍ നല്‍കാത്ത പക്ഷം വിമാനം പറത്തല്‍ നിര്‍ത്തിവയ്ക്കുമെന്ന് പൈലറ്റുമാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ഐ സി പി എ രംഗത്തെത്തിയത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ശമ്പളമില്ലാതെ വിമാനം പറത്താന്‍ തയ്യാറാണെന്നാണ് കത്തില്‍ ഐ സി പി എ കത്തില്‍ വ്യക്തമാക്കി. ആളുകളെ കൊണ്ടുവരുന്നതിനായി അധികം വിമാനങ്ങള്‍ പറത്താനോ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയ്യാറാണെന്നും കത്ത് പറയുന്നു. എയര്‍ബസ് 320, ബോയിങ് 787 എന്നിവയിലെ ഐ സി പി എ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയ്യാറാണ്. കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു കഴിയുമ്പോള്‍ എയര്‍ ഇന്ത്യയുടെയും പൈലറ്റുമാരുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ സി പി എ കത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.