ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയതായുള്ള വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ വാര്‍ത്ത പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്പറേഷന് ലഭിച്ചതായി ചൈനീസ് മാധ്യമത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Comments