You are Here : Home / News Plus

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹർജി തള്ളി

Text Size  

Story Dated: Tuesday, August 14, 2018 06:42 hrs UTC

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്‍റെ ഹര്‍ജി തള്ളിയത്. സമാന ആവശ്യം ദിലീപ് നേരത്തെ സെഷന്‍സ് കോടതിയിലും ഉന്നയിച്ചിരുന്നു. സെഷന്‍സ് കോടതി ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.