You are Here : Home / News Plus

തൃശൂരില്‍ നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Text Size  

Story Dated: Friday, August 10, 2018 04:09 hrs EDT

ഇടുക്കിയിലേതടക്കം പ്രധാന ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് തൃശൂരിലെ പുഴയോരങ്ങളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ഡാമുകളായ പീച്ചിയുടേയും വാഴാനിയുടേയും ഷട്ടറുകള്‍ നേരത്തെ തന്നെ തുറന്നിരുന്നു. ചിമ്മിനി ഡാം ഏതു നിമിഷവും തുറക്കാവുന്ന നിലയിലായതിനാല്‍ കരുവന്നൂര്‍, കുറുമാലി പുഴയോരവാസികളും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ജില്ലയെ ബാധിക്കുന്ന ഇടമലയാര്‍, പെരിങ്ങല്‍കുത്ത്, പറമ്പിക്കുളം ലോവര്‍ ഷോളയാര്‍ എന്നീ ഡാമുകളുടേയും ഷട്ടര്‍ ഇതിനകം തുറന്നിട്ടുണ്ട്. പെരിങ്ങല്‍കുത്ത് ഡാമിലേക്ക് പറമ്പികുളം, ലോവര്‍ ഷോളയാര്‍ ഡാമുകളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാല്‍ ചാലക്കുടി പുഴയില്‍ കനത്ത ജലപ്രവാഹമാണ് പ്രകടമാകുന്നത്. പുഴയോരങ്ങളില്‍ കനത്ത വെള്ളക്കെട്ടുമൂലം നൂറുകണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.