You are Here : Home / News Plus

മൂട്ട ശല്യം രൂക്ഷം: എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു

Text Size  

Story Dated: Saturday, July 21, 2018 10:30 hrs UTC

മൂട്ടശല്യമെന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ച് ശുചീകരണത്തിനായി മാറ്റി. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര്‍ക്കിലേക്ക് പോകേണ്ട ബി-777 വിമാനമാണ് താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചത്. ചൊവ്വാഴ്ചയാണ് മൂട്ടശല്യം സംബന്ധിച്ച് വിമാന കമ്പനിക്ക് പരാതി ലഭിക്കുന്നത്.ന്യൂആര്‍ക്കില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കൈയില്‍ എന്തോ കടിച്ച പാടു കണ്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കാണുകയായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് ജീവനക്കാര്‍ എന്തോ മരുന്ന് തളിച്ചു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം കൂടുതല്‍ മൂട്ടകള്‍ സീറ്റിനടിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.