You are Here : Home / News Plus

അശ്ശീല-ബലാത്സംഗ വീഡിയോകള്‍;സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

Text Size  

Story Dated: Sunday, May 20, 2018 08:23 hrs UTC

കുട്ടികളുടെ അശ്ശീല-ബലാത്സംഗ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഫെയ്‌സ്ബുക്ക്, വാട്‌സ്‌ആപ്പ്, ഗൂഗിള്‍ ഉ0ള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സുപ്രീംകോടതി പിഴ ചുമത്തിയത്.

ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവിനോട് സ്ഥാപനങ്ങളൊന്നും പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമായ ഒരു രേഖയും സമര്‍പ്പിച്ചില്ലെന്നും ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂണ്‍ 15 നകം രേഖകള്‍ സമര്‍പ്പിക്കാനും ഒരു ലക്ഷം രൂപ പിഴയായി നല്‍കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് ഇത്തരത്തില്‍ കുറ്റകരമായ വീഡിയോകള്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ അഭിഭാഷകയായ അപര്‍ണ ഭട്ടിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. അതേസമയം സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കാനുള്ള പോര്‍ട്ടല്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ജൂലായ് 15നു മുമ്ബ് പ്രവര്‍ത്തനക്ഷമമാക്കാനും കോടതി നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.