You are Here : Home / News Plus

കൊട്ടാരക്കരയിൽ വെള്ളാപ്പളിയുടെ ചൂടൻ പ്രസംഗം

Text Size  

Story Dated: Sunday, May 20, 2018 08:03 hrs UTC

എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സംസ്ഥാനം ഭരിക്കുന്നത് സവര്‍ണ ആഭിമുഖ്യത്തിലുള്ള സര്‍ക്കാരെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

സംസ്ഥാനസര്‍ക്കാരിന്റെ സവര്‍ണരോടുള്ള നിലപാടില്‍ എസ്‌എന്‍ഡിപിക്ക് വിയോജിപ്പാണുള്ളത്. സര്‍ക്കാരിന് സവര്‍ണരോട് മാത്രമാണ് ആഭിമുഖ്യമുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപിയുടെ നിലപാട് ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജനറല്‍ സെക്രട്ടറി കൊട്ടാരക്കരയില്‍ പറഞ്ഞു.

സാമുദായിക സംവരണമാണ് തങ്ങള്‍ ലക്ഷ്യം വച്ചിരിക്കുന്നത്. കേരളത്തിലെ 75% വരുന്നത് സംവരണ സമുദായങ്ങളാണ്. ആ സംവരണ സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ വെറും 25 ശതമാനം മാത്രം വരുന്ന സവര്‍ണ സമുദായങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന ഏത് ശക്തിയെയും തങ്ങള്‍ എതിര്‍ക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.