You are Here : Home / News Plus

കുമാരസ്വാമിക്കുള്ള കോൺഗ്രസിന്റെ പിന്തുണ കത്തിൽ ഒപ്പിടാതെ രണ്ട് എംഎൽഎമാർ

Text Size  

Story Dated: Wednesday, May 16, 2018 07:11 hrs EDT

കുമാരസ്വാമിക്കുള്ള കോൺഗ്രസിന്റെ പിന്തുണ കത്തിൽ ഒപ്പിടാതെ രണ്ട് എംഎൽഎമാർ.  പ്രത്യേക വിമാനം ഏർപ്പെടുത്തിയാണ് വടക്കൻ കർണാടകത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരെ കൊണ്ടുവന്നത്. 76 എംഎൽഎമാർ മാത്രമാണ് പിന്തുണ കത്തിൽ ഇതുവരെ ഒപ്പിട്ടത്. 

അതേസമയം സർക്കാർ രൂപീകരണ നീക്കത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. മുഴുവൻ എംഎൽഎമാരും എത്താത്തതിനാൽ മണിക്കൂറുകൾ വൈകിയാണ് കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നത്. യോഗത്തിൽ സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി വൻപരാജയം നേരിടുമെന്ന് ഒരു വിഭാഗം വിമർശിച്ചു. 

ജെഡിഎസിനുള്ള പിന്തുണ കത്തിൽ 2 കോൺഗ്രസ് എംഎൽഎമാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. എന്നാൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ്. കക്ഷിനേതാവായി എച്ച്. ഡി. കുമാരസ്വാമിയെ ജെഡിഎസ് തെരഞ്ഞെടുത്തു. അതിനിടെ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുന്നെന്ന് ആരോപണമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.