You are Here : Home / News Plus

സിദ്ദരാമയ്യക്കെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ

Text Size  

Story Dated: Wednesday, May 16, 2018 07:10 hrs EDT

കര്‍ണാടകയില്‍ ആര് ഭരണം പിടിക്കുമെന്ന ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ലോക്സഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ നയിച്ചാൽ പാർട്ടി തോൽക്കുമെന്നത് ഉറപ്പാണെന്ന് സ്പീക്കർ കെ ബി കോളിവാദ് പറഞ്ഞു. സിദ്ധരാമ്മയ്യയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കോളിവാദ്. 

അതേസമയം കര്‍ണാടകത്തിൽ പത്ത് എം.എൽ.എമാരെയെങ്കിലും രാജിവെപ്പിക്കുകയോ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കാനോ ആണ് നീക്കമെന്ന് ബി ജെ പി കേന്ദ്ര നേതാക്കൾ സൂചന നൽകി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെയും അമിത്ഷാ നിയോഗിച്ചു. ഗവര്‍ണറുടെ തീരുമാനം എതിരാണെങ്കിൽ ഉടൻ കോടതിയിലെത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.