You are Here : Home / News Plus

പിണറായിയിലെ ദുരൂഹ മരണങ്ങള്‍: മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചേക്കും

Text Size  

Story Dated: Monday, April 23, 2018 09:27 hrs UTC

ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കരുതലോടെ പോലീസ്. കുടുംബാംഗങ്ങളില്‍നിന്ന് നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ മരിച്ച എട്ടുവയസ്സുകാരി ഐശ്വര്യ കിഷോറിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ അന്വേഷണസംഘം നീക്കങ്ങളാരംഭിച്ചു. ഇതിനായുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. 2018 ജനുവരി 31-നാണ് ഐശ്വര്യ മരിച്ചത്. മരിച്ച കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ആന്തരിക അവയവ പരിശോധനാ ഫലവും സംബന്ധിച്ച വിവരങ്ങള്‍ ഏറെക്കുറെ പോലീസിന് ലഭിച്ചിട്ടുണ്ട്. പത്തോളം പരിശോധനകളാണ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.