You are Here : Home / News Plus

നാദാപുരത്ത് സിപിഎം നേതാവിന്‍റേതടക്കം കടകള്‍ക്ക് തീയിട്ടു

Text Size  

Story Dated: Saturday, April 21, 2018 07:12 hrs UTC

കല്ലാച്ചി തെരുവംപറമ്പിൽ രണ്ട് കടകൾക്ക് തീവെച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി നെല്ലിയുള്ളതിൽ രാജന്റെ തയ്യൽക്കടയ്ക്കും താനമഠത്തിൽ കണ്ണന്റെ ബേക്കറിക്കുമാണ് ഇന്ന് പുലർച്ചെ തീവെച്ചത്. കടകൾ ഭാഗികമായി കത്തിനശിച്ചു. നേരത്തെ നിരവധി അക്രമങ്ങള്‍ അരങ്ങേറിയ തെരുവംപറമ്പില്‍ വര്‍ഷങ്ങളായി ശാന്തമായിരുന്നു. സിപിഎം-ലീഗ് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന പ്രദേശത്ത് ഇരുവിഭാഗത്തിന്‍റെയും നേതാക്കളുടെ നിരന്തര പരിശ്രമത്തിലൂടെയാണ് സമാധാന അന്തരീക്ഷം നിലനിര്‍ത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.