You are Here : Home / News Plus

കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍

Text Size  

Story Dated: Saturday, April 21, 2018 07:07 hrs UTC

നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂരിലാണ് സംഭവം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായമാണ് കണക്കാക്കുന്നത്. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്നാണ് സംശയം. ഇന്ന് രാവിലെയാണ് മാംസ കഷണങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കൈയും കാലും വേറിട്ട നിലയിലുള്ള നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.